Thursday, April 18, 2013

ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ മലയാളം സബ്ടൈറ്റില്‍സ് - Turtles can Fly Malayalam Subtitles

എം-സോണ്‍ പ്രോജക്റ്റ് : 14
ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ, 2004 (കുര്‍ദിഷ്)




കുർദ്ദിഷ് - ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ.സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ.

ഇറാഖ് - തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു മുമ്പാണു കഥ ആരംഭിക്കുന്നത്. ഗ്രാമീണർ സദ്ദാം ഹുസ്സൈനെയും അമേരിക്കൻ ആക്രമണത്തേയും കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള ശ്രമത്തിലാണു.സാറ്റലൈറ്റ് ആന്റിനകൾ വെച്ചാൽ മാത്രമേ പുറം ലോകത്തെ വിവരങ്ങൾ അറിയാനാകു. 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ട പ്പേരുള്ള പയ്യനാണു അവർക്ക് സാറ്റലൈറ്റ് ആന്റിനകൾ ഘടിപ്പിച്ച് കൊടുക്കുന്നതും അവന്റെ തുച്ഛമായ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് വാർത്തകൾ വിവർത്തനം ചെയ്തു കൊടുക്കുന്നതും. മൈൻ പാടങ്ങളിലെ മൈനുകൾ പെറുക്കി നിർവീര്യമാക്കി അവ വിൽക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്. ഹെങോവ് എന്ന പേരുള്ള കൈകൾ മൈൻ പൊട്ടി നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുട്ടിക്കും ഒപ്പം അവിടെയെത്തുന്ന ഒരു പെൺകുട്ടിയോട് അവന് അടുപ്പം തോന്നുന്നു.


Sunday, February 24, 2013

അമോര്‍ മലയാളം സബ്ടൈറ്റില്‍സ്- Amour Malayalam Subtitles

എം-സോണ്‍ പ്രോജക്റ്റ് : 13
ആമോര്‍ 2012 (ഫ്രഞ്ച്)

അമോര്‍, സ്നേഹം എന്നാ വാക്കിന്റെ ഫ്രഞ്ച് . . .
ലോകസിനിമ വിഭാഗത്തില്‍ പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഒറ്റപ്പെട്ട ചിത്രമായ അമോര്‍ കൈകാര്യം ചെയ്യുന്നത് വാര്‍ധക്യത്തിന്റെ അവസ്ഥാ വിശേഷങ്ങളാണ്. വാര്‍ധക്യത്തെ അത്രമേല്‍ തീക്ഷ്ണമായും സൂക്ഷ്മമായും അനുഭവിപ്പിക്കുന്നു അമോര്‍. പിയാനോ ടീച്ചര്‍, ഹിഡന്‍, വൈറ്റ് റിബണ്‍ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് പരിചിതനായ ആസ്ട്രിയന്‍ സംവിധായകന്‍ മൈക്കേല്‍ ഹാനേക്കാണ് അമോര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അമോര്‍ 2012 കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ പാം നേടിയിരുന്നു.മികച്ച വിദേശ ചിത്രത്തിനുള്ള ഒസ്കാരും 2012ല്‍ ഈ സിനിമക്ക് ലഭിച്ചു.






Download Link (SRT)

Download Link (VLC Format idx/Sub)

Monday, December 31, 2012

ബൈസിക്കിള്‍ തീവ്സ് മലയാളം സബ്‌ടൈറ്റില്‍സ് - Bicycle Theives (1948) Malayalam Subtitles


എം-സോണ്‍ പ്രോജക്റ്റ്: 12

എം-സോണ്‍ അംഗം ഷുഹെയില്‍ ചെയ്ത പരിഭാഷ. ചിത്രം ബൈസിക്കിള്‍ തീവ്സ് (Bicycle Thieves, 1948)



വിക്ടോറിയ ഡീ സിക്കയുടെ ഈ ഇറ്റാലിയന്‍ ക്ലാസിക്‌ എക്കാലത്തെയും മികച്ച ഒരു ക്ലാസിക്‌ ചിത്രം ആണ്. .  നവറിയലിസ്റ്റിക് ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം. തന്റെ ജോലി ആവശ്യത്തിനുപയോഗിക്കുന്ന കളവു പോയ ഒരു സൈക്കിളിനു വേണ്ടി റോമിന്റെ തെരുവോരങ്ങളിൽ തിരയുന്ന ഒരു ദരിദ്രമനുഷ്യന്റെ കഥയാണ്‌ ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. ല്യൂഗി ബാർട്ടോലിനി ഇതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചലച്ചിത്രം. ലാമ്പർട്ടോ മാഗ്ഗിയോറനി അച്ഛനായും എൻസോ സ്റ്റായിയോള മകനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച - പറഞ്ഞാലും പറഞ്ഞാലും തീരാത്ത യുദ്ധക്കെടുതികളും, ദാ‍രിദ്ര്യവും, തൊഴിലില്ലായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ദ ബൈസിക്കിള്‍ തീവ്സ്

Film: Bicycle Thieves (1948)
Language: Italian
Director: Vittoria De Sicca
Frame Rate: 23.976 FPS
Format: Avi, Mkv, Blue ray RIP

Download

SRT
****
OpenSubtitles

DropBox

VLC Format (idx/SUB)
******************
DropBox



Saturday, December 22, 2012

ഇം ജൂലി മലയാളം സബ്ടൈറ്റില്‍സ് - Im Juli (2000) Malayalam subtitles


എം-സോണ്‍ പ്രോജക്റ്റ്: 11

എം-സോണ്‍ അംഗം ശ്രീജിത്ത്‌ ചെയ്ത പരിഭാഷ ചിത്രം - ഇം ജൂലൈ (Im Juli, 2000)



ഫതിഹ് അകിന്‍ സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ്‌ മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം
സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി
ഇസ്താന്ബുള്ളിലേക്ക് നായകന്‍ നടത്തുന്ന യാത്ര ആണ് സിനിമയുടെ ഇതിവൃത്തം. . ഈ യാത്രയില്‍ നായകനെ സ്നേഹിക്കുന്ന മറ്റൊരു നായിക കൂടി ചേരുന്നു. പല ക്ലേശങ്ങള്‍ക്ക്‌ ഒടുവില്‍ ചേരേണ്ടവര്‍ തമ്മില്‍ ചേരുമ്പോള്‍ കഥയ്ക്ക് ഒരു ശുഭാന്ത്യം ഉണ്ടാവുന്നു.

റണ്‍ ലോല റണ്‍ എന്നാ സിനിമയിലെ നായകന്‍ മോറിട്സം  ക്രിസ്ടീന പോളും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. . . ഇതിലെ അഭിനയത്തിന് മികച്ച നായകനുള്ള അവാര്‍ഡ്‌ മോറിട്സിനു  ലഭിച്ചു


Film: Im Juli (2000)
Director: Fatih Akin
Language: German
Run Time: 95 Minutes
Frame Rate: 25 FPS

Download

SRT
****
Dropbox

OpenSubtitles (25 Fps) (25 Fps)
OpenSubtitles (23.976 FPS)


VLC Format (idx/SUB)
********************
Dropbox

Tuesday, December 18, 2012

ദി സൈലന്‍സ് ഓഫ് ദി ലാംബ്സ് മലയാളം സബ്ടൈറ്റില്‍സ് - The Silence of the lambs Malayalam Subtitles


എം-സോണ്‍ പത്തു പ്രോജക്റ്റ് തികയ്ക്കുന്നു. . . ഈ മാസത്തെ അഞ്ചാമത് റിലീസ്. . എം-സോണ്‍ അംഗം ജെഷിമോന്‍ ചെയ്ത പരിഭാഷ ചിത്രം - സൈലന്‍സ് ഓഫ് ദി ലാംബ്സ് 1991 (SILENCE OF THE LAMBS)





ജോനാഥന്‍ ഡെമെയുടെ സംവിധാനത്തില്‍ 1991ല്‍ പുറതിറങ്ങിയ ത്രില്ലെര്‍ വിഭാഗത്തില്‍ പെട്ട സിനിമയാണ് സൈലന്‍സ് ഓഫ് ലാംബ്സ്‌ .ബഫലോ ബില്‍ എന്ന ക്രൂരനായ സൈക്കോ കില്ലറെ കുടുക്കുക എന്നാ ലെക്ഷ്യവുമായി ഇറങ്ങിയ ക്ലാരിസ് സ്ടാര്‍ലിങ്ങിനു അതിനായി മറ്റൊരു സൈക്കോ കില്ലര്‍ ആയ ഹാനിബാള്‍ ലെക്ടരിന്റെ സഹായം തേടുന്നു.പക്ഷെ ബഫലോ ബില്ലെനെക്കാലും അപകടകാരിയായ ലെകടര്‍ ഈ അവസരം മുതലെടുക്കുന്നു .ജൂഡി ഫോസ്ടര്‍ ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം അഞ്ചു ഓസ്കാറുകള്‍ കരസ്ഥമാക്കി .ഈ ചിത്രം പ്രധാനമായും ഓര്‍മിക്കപ്പെടുന്നത് ആന്റണി ഹോപ്കിന്‍സിന്റെ പ്രകടനത്തിലാണ് .(കടപ്പാട്: അരുണ്‍ )

Film: The Silence of the lambs(1991)
Director: Jonathan Deme
FPS: 23.976 FPS
Running Time: 114 Minutes

SRT

Download - Dropbox

OpenSubtitles.org - Download - Open Subtitles

VLC Format (idx/SUB)

Download - Dropbox

Saturday, December 15, 2012

3 Monkeys Malayalam Subtitles - ത്രീ മങ്കീസ്‌ മലയാളം സബ്ടൈറ്റില്‍സ്


എം-സോണ്‍ Project Number 9
3 Monkeys
Translator: Shuheil MdS

ഈ മാസത്തെ നാലാമത് ചിത്രം, 2008ല്‍ പുറത്തിറങ്ങിയ ത്രീ മങ്കീസ്‌. ഒരു ടര്‍ക്കിഷ് ചിത്രം.




തുര്‍ക്കിയിലെ നവസിനിമയുടെ വക്താവായി മാറിക്കഴിഞ്ഞ Nuri Bilge Ceylan-ന്റെ “ത്രീ മങ്കീസ്” (2008). കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ്  സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അവ ലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന
ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങള്‍ തേടിയുള്ള ഒരു സാഹസികയാത്ര തന്നെയാണിത്. (കടപ്പാട്: ജിഗീഷ് സ്പേസ് )


2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിയ ചിത്രമാണ്‌

`ത്രീ മങ്കീസ്‌'

Film: 3 Monkeys (2008)
Run Time:100 Minutes
FPS: 23.976
Director:Nuri Bilje Ceylan

SRT
Download
Opensubtitles.org

VLC Format (idx/SUB)
Download

Saturday, December 8, 2012

Run Lola Run (1998) Malayalam Subtitles, റണ്‍ ലോല റണ്‍ - മലയാളം സബ്ടൈറ്റില്‍സ്


എം-സോണിന്‍റെ ഈ മാസത്തെ രണ്ടാമത്തെ ചിത്രം. എം-സോണ്‍ അംഗം പ്രമോദ് കുമാര്‍ ചെയ്ത പരിഭാഷ

ചിത്രം, ലോലയുടെ ഓട്ടം (Run Lola Run)



ലോലയുടെ ഓട്ടം (Run Lola Run) (1998), ടോം ടൈക്‌വർ,


ആഖ്യാനഘടനയിലെ ധീരമായ പരീക്ഷണമാണ് 'റൺ ലോല റൺ' . വിധിനിയോഗങ്ങൾപോലുള്ള അതിഭൗതിക പ്രശ്നങ്ങളാണ് ജർമ്മൻ സംവിധായകനായ ടോം ടൈക്‌വർ തൻറെ ഈ വിത്യസ്തമായ സിനിമയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. സമയത്തിന് എതിരെ കുതിക്കുന്ന ലോല എന്ന പെൺകുട്ടിയോടൊപ്പം മൂന്ന് വിത്യസ്ത യാത്ര നടത്താൻ പ്രേക്ഷകനെ ക്ഷണിക്കുന്നു ഈ സിനിമ. ആഖ്യനരീതി, ബിംബങ്ങൾ, ശബ്ദങ്ങൾ, സാങ്കേതികത എന്നിവയുടെ സമർത്ഥമായ സന്നിവേശത്തിലൂടെ പ്രേക്ഷകൻറെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കുകയും ധൈഷണികതയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു ഈ പരീക്ഷണചിത്രം സാങ്കേതിക മാനസിക (Techno mind game) ക്രീഡ കൂടിയാണ്.


Film: Run Lola Run (Lola Rentt, 1998)
Director: Tom Tykwer
Language: German
Run Time: 80 Minutes
Frame Rate: 23.976 FPS

SRT
****
റണ്‍ ലോല റണ്‍ (Run Lola Run)
mirror
റണ്‍ ലോല റണ്‍ (Run Lola Run) Mirror

VLC Fromat (idx/SUB)

റണ്‍ ലോല റണ്‍ (Run Lola Run)
mirror
റണ്‍ ലോല റണ്‍ (Run Lola Run) Mirror